Post Category
ഫിനാൻസ് ഓഫീസർ നിയമനം
കൊച്ചിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (NUALS) ഫിനാൻസ് ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓപ്പൺ കാറ്റഗറിയിൽ ഒരു ഒഴിവാണുള്ളത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. അപേക്ഷാ ഫോറവും മറ്റ് വിശദാംശങ്ങളും www.nuals.ac.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 9446899006.
പി.എൻ.എക്സ്. 3144/2026
date
- Log in to post comments