Skip to main content

ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതി: അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട ബാര്‍ബര്‍ഷോപ്പ്, യൂണിസെക്സ് സലൂണ്‍ തുടങ്ങിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴിലിടം ആധുനികവത്കരിക്കുന്നതിന് 2026-27 വര്‍ഷത്തെ    ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് ഓണ്‍ലൈനായി അപേക്ഷ  ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കൂടരുത്. 60 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 5 വര്‍ഷം വരെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും നിലവില്‍ ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും.   www.bwin.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി ആഗസ്റ്റ് 31 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്ഞാപനം www.bwin.kerala.gov.in എന്ന വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ - 0484-2983130.

date