Skip to main content

കാട്ടുപന്നികളുമായുള്ള സമ്പര്‍ക്കം തടയുക

* കാട്ടുപന്നികളെ ആകര്‍ഷിക്കുന്ന രീതിയില്‍ തീറ്റ അവശിഷ്ടങ്ങള്‍ ഫാമിലും പരിസരത്തും നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പന്നികള്‍ കഴിച്ചതിന് ശേഷം ബാക്കിവരുന്ന തീറ്റ അലക്ഷ്യമായി കൂട്ടിയിടാതെ സംസ്‌കരിക്കണം. കാട്ടുപന്നികളില്‍ ഉയര്‍ന്നനിരക്കില്‍ അസ്വാഭാവിക മരണം ശ്രദ്ധയില്‍ പെട്ടാല്‍ മൃഗസംരക്ഷണവകുപ്പില്‍ വിവരം അറിയിക്കണം.

തൊഴിലാളികളുടെ സുരക്ഷ

* ഫാമിന് അകത്തും പുറത്തും ഉപയോഗിക്കാന്‍ പ്രത്യേകം വസ്ത്രങ്ങളും പാദരക്ഷകളും തൊഴിലാളികള്‍ക്ക് ഉറപ്പാക്കണം. രോഗബാധിതമോ  മരണപ്പെട്ടതോ ആയ പന്നികളെ കൈകാര്യം ചെയ്യുമ്പോള്‍ ഏപ്രണുകള്‍, കയ്യുറകള്‍, ഗംബൂട്ടുകള്‍ തുടങ്ങിയവ ഉപയോഗിക്കാന്‍  ചട്ടം കെട്ടണം. ജൈവസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തൊഴിലാളികള്‍ ഫാമില്‍ പാലിക്കുന്നുണ്ടെന്നത് ഉടമകള്‍ ഉറപ്പാക്കണം. തൊഴിലാളികളുടെ മറ്റു ഫാമുകളിലേക്കുള്ള സന്ദര്‍ശനങ്ങള്‍ വിലക്കുന്നതാണ് അഭികാമ്യം.

അടിയന്തര വിവരമറിയിക്കല്‍

* ഫാമിലെ പന്നികളില്‍ അസ്വാഭാവികരോഗലക്ഷണങ്ങളോ പന്നികള്‍ക്കിടയില്‍ പെട്ടന്നുള്ള മരണമോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ മൃഗാശുപത്രിയിലെ  ഡോക്ടറെ വിവരം അറിയിക്കണം. രോഗം മറച്ചുവെക്കുന്നതും രോഗം സംശയിക്കുന്ന പന്നികളെ വിറ്റൊഴിവാക്കുന്നതും കശാപ്പ് നടത്തുന്നതും വലിയ രീതിയിലുള്ള രോഗവ്യാപനത്തിന് വഴിയൊരുക്കും.

date