Skip to main content

സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഒഴിവ്

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 650 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ സി എസ് എസ് ഡി ടെക്നീഷ്യന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എൻടിസി ഇൻസ്ട്രമെന്റ് മെക്കാനിക്ക്/മെക്കാനിക്കൽ മെഡിക്കൽ ഇലക്ട്രോണിക്സും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് സിഎസ്ആർ ടെക്നോളജിയിലുള്ള ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പും. അല്ലെങ്കില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സെന്‍ട്രല്‍ സ്റ്റെറൈല്‍ സപ്ലൈ ടെക്നോളജിയില്‍ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. പ്രായം 20-40. താൽപര്യമുള്ള ഉദ്യോഗാർഥികൾ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 17 നകം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

date