Skip to main content

അറിയിപ്പുകൾ

ടെൻഡർ ക്ഷണിച്ചു 

വനിത, ശിശു വികസന വകുപ്പിന്റെ കീഴിൽ കോതമംഗലം ഐ.സി.ഡി.എസ് പരിധിയിൽ കോതമംഗലം നഗരസഭയിലെ 31 അങ്കണവാടികളിൽ 2026-27 സാമ്പത്തിക വർഷം 2027 മാർച്ച് 31 വരെ മുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയതി 2026 ഓഗസ്റ്റ് 15 വൈകുന്നേരം 2.00 മണി വരെ. ടെണ്ടർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട് കോതമംഗലം പി.ഒ. എന്ന മേൽവിലാസത്തിൽ പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ബന്ധപ്പെടാം. ഫോൺ: 0485-2822372.

ക്വട്ടേഷൻ ക്ഷണിച്ചു 

കോതമംഗലം ഐസിഡിഎസ് നു കീഴിൽ പിണ്ടിമന പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 16 അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികൾക്ക്  പാൽ നൽകുന്നതിന് ഒരു ലിറ്റർ പാലിന് വാഹന കൂലി ഉൾപ്പെടെ പരമാവധി 64/- രൂപ എന്ന നിരക്കിൽ ആഴ്ചയിൽ 3 ദിവസം- തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പാൽ എത്തിച്ചു നൽകുന്നതിന് പ്രാദേശിക ക്ഷീര സൊസൈറ്റികൾ / ക്ഷീര കർഷകർ / മറ്റു പ്രദേശിക പാൽ വിതരണ സംവിധാനങ്ങൾ / മിൽമ / UHT പാൽ /കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 15 പകൽ രണ്ട് മണി. ഫോൺ: 9400495839

ക്വട്ടേഷൻ ക്ഷണിച്ചു 

കോതമംഗലം കോട്ടപ്പടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 16 അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികൾക്ക് മുട്ട വിതരണം ചെയ്യുന്നതിന് വാഹനകൂലി ഉൾപ്പെടെ ഒരു മുട്ടയ്ക്ക് 10 രൂപ എന്ന നിരക്കിൽ  ആഴ്ചയിൽ 3    ദിവസം- ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വിതരണം ചെയ്യാനുള്ള മുട്ട ആഴചയിൽ ഒരു ദിവസം അങ്കണവാടിയിൽ എത്തിച്ചു നൽകുന്നതിന് കെപ്‌കോ, കുടുംബ്രശീ സംരംഭകർ, മറ്റു പ്രാദേശിക മുട്ട വിതരണക്കാർ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. മുട്ടയ്ക്ക് 10 ദിവസത്തിലധികം പഴക്കം പാടുള്ളതല്ല. കേടായ മുട്ടയുടെ വില നൽകുന്നതല്ല. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് 15 പകൽ രണ്ട് മണി. വിലാസം: ഐസിഡിഎസ് സൂപ്പർവൈസർ, കോട്ടപ്പടി പഞ്ചായത്ത്, മൊബൈൽ: 9400495839.   

 
 ക്വട്ടേഷൻ ക്ഷണിച്ചു 

കോതമംഗലം ഐസിഡിഎസിനു കീഴിൽ കോട്ടപ്പടി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന 15 അങ്കണവാടികളിലെ പ്രീസ്‌കൂൾ കുട്ടികൾക്ക് പാൽ നൽകുന്നതിന് ഒരു ലിറ്റർ പാലിന് വാഹനകുലി ഉൾപ്പെടെ പരമാവധി 64 രൂപ  നിരക്കിൽ ആഴ്ചയിൽ മൂന്നു ദിവസം (തിങ്കൾ, ബുധൻ, വെള്ളി)  പാൽ എത്തിച്ചു നൽകുന്നതിന് പ്രാദേശിക ക്ഷീര സൊസൈറ്റികൾ / ക്ഷീര കർഷകർ / മറ്റു പ്രദേശിക പാൽ വിതരണ സംവിധാനങ്ങൾ / മിൽമ / UHT പാൽ /കുടുംബശ്രീ സംരംഭകർ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.

ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തിയതി  ആഗസ്റ്റ് 15 പകൽ രണ്ട് മണി. വിലാസം: ഐസിഡിഎസ് സൂപ്പർവൈസർ, കോട്ടപ്പടി പഞ്ചായത്ത്.  മൊബൈൽ: 8137873813

date