പുതുതലമുറ പിജി കോഴ്സുകളിൽ സ്പോട്ട് അഡ്മിഷൻ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) കീഴിൽ കണ്ണൂർ സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തളിപ്പറമ്പ ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ്പ് (KILA-IPPL) 2026-27 അധ്യയന വർഷത്തിൽ നടത്തുന്ന പുതുതലമുറ കോഴ്സുകളായ എം.എ സോഷ്യൽ എൻട്രപ്രണർഷിപ്പ് ആൻഡ് ഡെവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡെവലപ്മെന്റ്, എം.എ ഡീസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേർണൻസ് എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രായ പരിധി ഇല്ല. സർവീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ഇ-ഗ്രാന്റ്സ് ലഭ്യമാണ്. മുൻഗണനാടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 45 ശതമാനത്തിൽ കുറയാത്ത മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 13, 14 തീയതികളിൽ കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9446169090, 9061831907, 9895094110.
പി.എൻ.എക്സ്. 3174/2026
- Log in to post comments