Skip to main content

നൂറുദിന കര്‍മപരിപാടിയുടെ പുരോഗതി വിലയിരുത്തി

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ മലപ്പുറം ജില്ലയിലെ നിര്‍വഹണ പുരോഗതി മന്ത്രിയുടെ നേതൃത്വത്തില്‍ വിലയിരുത്തി. ഇതിന്റെ ഭാഗമായി 4600 ഭൂമി തരം മാറ്റ അപേക്ഷയില്‍ 2084 കേസുകള്‍ പരിഹരിച്ചുവെന്നും 358 പട്ടയങ്ങള്‍ വിതരണം ചെയ്തുവെന്നും എ.ഡി.എം. ഇന്‍ ചാര്‍ജ് യോഗത്തില്‍ അറിയിച്ചു. 4153 ഡിജിറ്റല്‍ സര്‍വേ ചെയ്യാനുണ്ടായിരുന്നതില്‍ 2786 സര്‍വേ പൂര്‍ത്തീകരിച്ചു. അഞ്ചു വില്ലേജുകള്‍ സ്മാര്‍ട്ട് വില്ലേജ് ആക്കി മാറ്റുകയും ഏഴ് വില്ലേജുകള്‍ക്ക് തറക്കല്ലിടുകയും ചെയ്തിട്ടുണ്ട്. 

 

നൂറു ദിന കര്‍മപരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകള്‍ തങ്ങളെ ഏല്‍പിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും വീഴ്ച വരുത്തിയാല്‍ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നൂറു ദിന കര്‍മ പദ്ധതി പുരോഗതി വിലയിരുത്തുന്നതിനായി മന്ത്രിയുടെ നേതൃത്വത്തില്‍ ഓഗസ്റ്റ് 17 ന് രാവിലെ ഒന്‍പതിന് ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേരും.

 

date