Post Category
ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായം: അപേക്ഷ ക്ഷണിച്ചു
ഒ.ബി.സി. വിഭാഗത്തിലെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ നവീകരിക്കുന്നതിന് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയിലേക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യരായവര്‍ക്ക് പരമാവധി 40,000 രൂപ വരെ ധനസഹായം ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകരുടെ പ്രായപരിധി 60 വയസ്സാണ്. മുന്‍പ് ഈ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കാന്‍ അര്‍ഹരല്ല. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.bcdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തീയതി ഓഗസ്റ്റ് 31 ആണ്. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍- 0492 2222335.
date
- Log in to post comments