Skip to main content
..

കുട്ടികൾ  ഗതാഗതനിയമങ്ങളറിഞ്ഞിരിക്കണം: മന്ത്രി ബിന്ദു കൃഷ്ണ

ഗതാഗതനിയമാവബോധം കുട്ടികളില്‍ വളര്‍ത്തുംവിധമുള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന്് ക്ഷീരവികസന-മൃഗസംരക്ഷണ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ജില്ലാ ശിശുക്ഷേമ സമിതി കുട്ടികളുടെ ഹെല്‍മെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ടൗണ്‍ യു. പി. സ്‌കൂളില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.  
ഗതാഗത നിയമപാലനം ചെറുപ്രായത്തിലേ ശീലിക്കണം. ഹെല്‍മെറ്റ് ഉള്‍പ്പടെയുള്ള സുരക്ഷാമുന്‍കരുതലുകള്‍ ഉറപ്പാക്കുകയുംവേണം.  നിരത്തുകളില്‍ അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്നതിന് എല്ലാവരും മുന്‍കൈയെടുക്കണം. പുതിയ ഗതാഗതസംസ്‌ക്കാരം രൂപപെടുത്തേണ്ടതുണ്ട്.   ഇത്തരം മാറ്റങ്ങളുടെ പ്രചാരകരായിമാറാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  
ജില്ലാ ശിശുക്ഷേമ സമിതി വൈസ്പ്രസിഡന്റ് ഷീബആന്റണി അധ്യക്ഷയായി. സെക്രട്ടറി ഡി ഷൈന്‍ദേവ്, കൊല്ലം എ എസ് പി എസ് ഷാജി, ജോയിന്റ് ആര്‍ ടി ഓ ആര്‍ ശരത്ചന്ദ്രന്‍, പി ടി എ പ്രസിഡന്റ് ആര്‍ വൈശാഖ്, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
 

date