Post Category
നൈറ്റ് വാച്ച്മാന് നിയമനം
ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നൈറ്റ് വാച്ച്മാനായി ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള ആരോഗ്യവാന്മാരായ ഇടുക്കി ജില്ലക്കാരായ പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തമായ മേല്‍വിലാസവും ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 22 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സെക്രട്ടറി, ഇടുക്കി ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ. പിന് - 685603 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232385. ഇമെയില്‍: idukkidp.web.lsgkerala.gov.in
date
- Log in to post comments