Post Category
കൈരളിയിൽ കരകൗശല ഉൽപന്നങ്ങളുടെ ഓണം പ്രദർശന വിൽപന മേള
കേരള കരകൗശല വികസന കോർപ്പറേഷൻ നടത്തുന്ന ഓണം വിപണന മേള തെക്കി ബസാർ സബ് ജയിലിനു മുന്നിലുള്ള കൈരളി ഷോറൂമിൽ ആരംഭിച്ചു. വീട്ടി തടിയിലും മറ്റും തീർത്ത മനോഹരങ്ങളായ ശില്പങ്ങൾക്കു പുറമെ നെറ്റിപ്പട്ടം, നിട്ടൂർ പെട്ടി, കഥകളി, തെയ്യം ശില്പങ്ങൾ, ചന്ദനതൈലം ചന്ദന തടി, തുടങ്ങി വൈവിധ്യമാർന്ന ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്. ലോക പ്രശസ്തമായ ആറൻമുള കണ്ണാടിയുടെ വൈവിധ്യമാർന്ന ശേഖരവും കൈരളിയിൽ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ഉൽപന്നങൾക്കും 10% ഡിസ് കൗണ്ട് ലഭിക്കുന്നതാണ്.
തെക്കി ബസാറിൽ സബ് ജയിലിനു മുന്നിലുള്ള കൈരളി ഷോറൂമിലും പോലിസ് മൈതാനിയിലെ കൈത്തറി മേളയിലെ കൈരളി സ്റ്റാളിലും ഉത്പന്നങ്ങൾ ലഭ്യമാണ്. ഓഗസ്റ്റ് 25 വരെയാണ് മേള.
date
- Log in to post comments