Skip to main content
a

ജില്ല വനിത-ശിശു വികസന വകുപ്പ് വിഭവസമാഹരണം സംഘടിപ്പിച്ചു

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ജില്ല വനിത-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിഭവസമാഹരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ട്രിച്ചിയില്‍ നിന്ന് പത്ത് ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ പത്തനംതിട്ടയില്‍ എത്തിച്ചു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഏറ്റുവാങ്ങി.
 കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബിന്‍ പീറ്റര്‍, ജില്ല വനിത-ശിശു വികസന ഓഫീസര്‍ പി. എസ്. തസ്‌നീം, പ്രോഗ്രാം ഓഫീസര്‍ നീത ദാസ്, ശിശു സംരക്ഷണ ഓഫീസര്‍ ഫെബ്‌ന റഹീം, പ്രോഗ്രാം ഓഫീസ് സീനിയര്‍ സൂപ്രണ്ട് സുഭാഷ് കുമാര്‍, ജില്ല വനിത-ശിശു വികസന ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എസ്. ഷിജു, കോന്നി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസര്‍മാര്‍, ജീവനക്കാര്‍, ജില്ലാസങ്കല്‍പ്: ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വിമണ്‍ ജീവനക്കാര്‍, കളക്ഷന്‍ പോയിന്റിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചിത്രം: 

പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ല കലക്ടര്‍ എ നിസാമുദ്ദീന്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഏറ്റുവാങ്ങുന്നു  

 

date