Skip to main content

ട്രക്കിങ് ക്യാംപ്: അപേക്ഷ ക്ഷണിച്ചു

സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും ദേശീയ സാഹസിക അക്കാദമിയും സംയുക്തമായി യുവജനങ്ങള്‍ക്കായി ട്രക്കിങ് ക്യാംപുകള്‍ സംഘടിപ്പിക്കുന്നു. 18-നും 35-നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് ഈ ക്യാംപുകളിലേക്ക് അപേക്ഷിക്കാം. കാസര്‍ഗോഡ് റാണിപുരത്ത് സെപ്റ്റംബര്‍ എട്ടിനും, ഇടുക്കി മീശപ്പുലിമലയില്‍ സെപ്റ്റംബര്‍ 16, 17 തീയതികളിലുമായാണ് ക്യാംപുകള്‍ നടക്കുന്നത്. റാണിപുരം ക്യാംപില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ രണ്ടിന് മുന്‍പായും, മീശപ്പുലിമല ക്യാംപില്‍ പങ്കെടുക്കേണ്ടവര്‍ സെപ്റ്റംബര്‍ എട്ടിന് മുന്‍പായും അപേക്ഷിക്കണം. അപേക്ഷകള്‍ mpm.ksywb@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലാണ് അയക്കേണ്ടത്. 1,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ 8075910924 (ജില്ലാ ഓഫീസര്‍), 9496146393 (സ്‌പെഷ്യല്‍ ഓഫീസര്‍) നമ്പറുകളില്‍ ലഭ്യമാണ്.

date