അതിഥി അധ്യാപക ഒഴിവ്
കൊണ്ടോട്ടി ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഷയത്തില്‍ അതിഥി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ഓഗസ്റ്റ് 20 ന് രാവിലെ 10 ന് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിലോ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. യു.ജി.സി. നിബന്ധനകള്‍ പ്രകാരമുള്ള യോഗ്യത (നെറ്റ്/പി.എച്ച്.ഡി.) ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 18 വൈകുന്നേരം നാലിനകം www.gasckondotty.a-c.in വഴി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പുകളുമായി നിശ്ചിത തീയതിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9207630507, 9188900201.
- Log in to post comments