Post Category
ഡി.എല്‍.എഡ് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 18-ന്
2026-28 വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്സിന്റെ സ്വാശ്രയ മെറിറ്റ് മേഖലയില്‍ ബാക്കിയുള്ള ഒഴിവുകളിലേക്ക് ആഗസ്റ്റ് 18 ന് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ചൊവ്വാഴ്ച മലപ്പുറം ഗവ. ടി.ടി.ഐയില്‍ വെച്ചാണ് സ്‌പോട്ട് അ#്മിഷന്‍ നടക്കുക. സ്വാശ്രയ മെറിറ്റ് വിഭാഗത്തില്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിട്ടും അഡ്മിഷന്‍ ലഭിക്കാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. പ്രവേശനം പൂര്‍ണ്ണമായും മാര്‍ക്ക് അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഔദ്യോഗിക ബ്ലോഗില്‍ (ddemlpm.blogspot.com) ലഭ്യമാണ്.
date
- Log in to post comments