Post Category
കണ്‍സ്യൂമര്‍ഫെഡ് - മലപ്പുറം ബാങ്ക് ജില്ലാതല ഓണം ഫെയര്‍ ഉദ്ഘാടനം നാളെ (ശനി)
സംസ്ഥാന സഹകരണ വകുപ്പ്, കണ്‍സ്യൂമര്‍ഫെഡ്, മലപ്പുറം സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണം ഫെയര്‍ നാളെ (ശനി) നടക്കും. മലപ്പുറം കുന്നുമ്മല്‍ മഞ്ചേരി റോഡില്‍ രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ, ഐ.ടി., ഐ.ഐ. വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഫെയറിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഓണക്കാലത്ത് ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളും നിത്യോപയോഗ സാധനങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെയര്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments