Skip to main content
..

വിലക്കയറ്റ നിയന്ത്രണത്തിന് ഉത്സവ ചന്തകൾ അനിവാര്യം: മന്ത്രി ഷിബു ബേബി ജോൺ

 

 ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് വനം വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. സഹകരണ കൺസ്യൂമർഫെഡിന്റെ ഓണച്ചന്ത ജില്ലാതല ഉദ്ഘാടനം പന്മന സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഓണത്തിന് സാധനങ്ങൾ ലഭ്യമാക്കാനും പൊതു വിപണിയിലെ വില നിയന്ത്രണത്തിനും ഇത്തരം ഇടപെടലുകൾ സഹായകമാണ്. വരുമാന വർദ്ധനവിന് പുതുപദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുമെന്നും ജനോപകാരപ്രദമല്ലാത്ത ചിലവുകൾ ഒഴിവാക്കുവാൻ ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു. 

 സി ആർ മഹേഷ് എംഎൽഎ അധ്യക്ഷനായി. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷംലാ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷമീർ പുതുക്കുളം, പന്മന ഗ്രാമപഞ്ചായത്ത് അംഗം സലിജ ബിജു, പന്മന സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ അഡ്വ ഇ യുസഫ്കുഞ്ഞ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date