Skip to main content

ബദല്‍ ജീവനോപാധി പദ്ധതി  അപേക്ഷ ക്ഷണിച്ചു

 

 ഫിഷറീസ് വകുപ്പ് സാഫ്  മുഖേന നടത്തുന്ന 2026-27 സാമ്പത്തിക വര്‍ഷത്തില്‍ സാഫ് ബദല്‍ ജീവനോപാധി പദ്ധതിയിലേക്ക് അപേക്ഷിക്കാം.  മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ കൂടി സഹായത്തോടെ ഒറ്റയ്ക്ക് ആരംഭിക്കുവാന്‍ കഴിയുന്ന ഒരു കുടുംബത്തിന് ഒരു സംരംഭം  പദ്ധതിയില്‍ ഒരു ഗുണഭോക്താവിന് സംരംഭത്തിന്റെ ആവശ്യം പരിഗണിച്ച് പരമാവധി 100000 രൂപ വരെ ഗ്രാന്റായി നല്‍കും. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും, 20 ശതമാനം ബാങ്ക് ലോണും, 5 ശതമാനം ഗുണഭോക്ത്യ വിഹിതവുമായിരിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍   ഉള്‍പ്പെട്ട 18 മുതല്‍ 40 വയസ്സുവരെയുള്ള സ്ത്രീകള്‍ ആയിരിക്കണം. ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, ശാരീരിക മാനസിക ബുദ്ധിമുട്ടുള്ള കുട്ടികളുടെ അമ്മമാര്‍, വിധവകള്‍, എന്നീ ദുര്‍ബലവിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് പ്രായപരിധി 50 വയസ്സ്. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ്. സാഫില്‍ നിന്നും മുന്‍പ് സഹായം കിട്ടിയവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ അതത് മത്സ്യഭവനുകള്‍വഴിയും നോഡല്‍ ഓഫീസ് സാഫ്, തേവളളി www.safkerala.org   ലും ലഭിക്കും.   അവസാന തീയതി: ഓഗസ്റ്റ് 20. ഫോണ്‍: 9497280336, 9847241711.
 
 

date