Skip to main content

പഠനമുറി പദ്ധതി

  ജില്ലാ പഞ്ചായത്ത് 2026-27 വര്‍ഷം നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് ഗ്രാമസഭാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍/ എയ്ഡഡ് /സ്പെഷ്യല്‍/ടെക്നിക്കല്‍ സ്‌കൂളുകളിലും, കേന്ദിയ വിദ്യാലയങ്ങളിലും, 5 മുതല്‍ 12 ക്ലാസ്സു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീടിനോട് ചേര്‍ന്ന് 120 ചതുരശ്ര അടി അളവില്‍ പഠനമുറി നിര്‍മ്മിക്കണം. നിലവിലെ വീടിന്റെ വിസ്തീര്‍ണ്ണം 800 ചതുരശ്ര അടിയില്‍ അധികരിക്കാന്‍ പാടില്ല. അപേക്ഷ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് 31നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണം.   ഫോണ്‍: 0474 2794996.
 

 

date