എരൂർ വഴി കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു
ആഗസ്റ്റ് 18ന് രാവിലെ 9.30ന് ദീപക് ജോയ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും
എരൂർ വഴി കെ എസ് ആർ ടി സി പ്രിയദർശിനി ബസ് സർവീസ് അനുവദിച്ചു. തൃപ്പൂണിത്തുറയെയും എറണാകുളത്തേയും ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടായ എരൂർ വഴി കെ എസ് ആർ ടി സി.
ബസ് സർവീസ് അനുവദിച്ചത് ദീപക് ജോയ് എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് .
എരൂർ വഴി കെ എസ് ആർ ടി സി ബസ് സർവീസില്ലെന്ന വർഷങ്ങളായുള്ള ജനങ്ങളുടെ പരാതിക്ക് ഇതോടെ പരിഹാരമാകും. കെ എസ് ആർ ടി സി പ്രിയദർശിനി യാത്രാ സൗകര്യം ലഭ്യമാകുന്ന ഓർഡിനറി സർവീസാണിത്.
തൃപ്പൂണിത്തുറയിൽ നിന്നാരംഭിക്കുന്ന ബസ് എരൂർ, വെണ്ണല, പാലാരിവട്ടം വഴി കലൂരിലെത്തും. കലൂരിൽ നിന്ന് പാലാരിവട്ടം, വെണ്ണല, എരൂർ വഴി തൃപ്പൂണിത്തുറയിലേക്കും. തിരിച്ച് തൃപ്പൂണിത്തുറയിൽ നിന്ന് വീണ്ടും എരൂർ, കലൂർ, ഹൈക്കോർട്ട്, മേനക വഴി എറണാകുളം ജെട്ടി സ്റ്റാൻഡിലേക്കുമായാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെയും വൈകീട്ടും സർവീസ് ഉണ്ടാവും.
പുതിയ സർവീസ് എരൂർ കോഴിവെട്ടുംവെളിയിൽ ആഗസ്റ്റ് 18ന് രാവിലെ 9.30ന് ദീപക് ജോയ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.
- Log in to post comments