Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 24 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ രാവിലെ 11 ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. സീനിയർ റസിഡന്റ് തസ്തികയിലേക്ക് അടുത്ത ഒരു വർഷത്തേക്ക് ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കാണ് നിയമനം. ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജിയും (പ്രസ്തുത വിഷയത്തിൽ പി ജി ഉള്ളവരുടെ അഭാവത്തിൽ അനസ്‌തേഷ്യോളജിജനറൽ മെഡിസിൻപൾമണറി മെഡിസിൻ വിഭാഗത്തിൽ പി ജി ഉള്ളവരെയും പരിഗണിക്കും)ടി.സി.എംസി രജിസ്‌ട്രേഷനുമാണ് യോഗ്യത. താത്പര്യമുള്ളവർ ജനനത്തീയതിവിദ്യാഭ്യാസ യോഗ്യതമുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.

പി.എൻ.എക്‌സ്. 3264/2026

date