Post Category
സ്പെഷ്യൽ സ്കൂൾ കലോത്സവം
നവംബർ 4 മുതൽ 7 വരെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വിദ്യാർഥികൾ, അധ്യാപകർ എന്നിവരിൽ നിന്നും ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയ്യാറാക്കേണ്ടത്, സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2026 നവംബർ 04 മുതൽ 07 വരെ എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം, തിരുവനന്തപുരം ജില്ലയുടെതായ പ്രതീകം അനുയോജ്യമാംവണ്ണം ഉൾപ്പെടുത്തണം, എഡിറ്റ് ചെയ്യാൻ കഴിയുന്ന തരത്തിലെ ഫോർമാറ്റിൽ സി.ഡി./ പെൻഡ്രൈവ്-ലും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം.
തയ്യാറാക്കിയ ലോഗോകൾ ഒക്ടോബർ 6 വൈകുന്നേരം 5 ന് മുമ്പായി പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്‌ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം- 695 014 വിലാസത്തിൽ ലഭ്യമാക്കണം.
പി.എൻ.എക്‌സ്. 3266/2026
date
- Log in to post comments