Skip to main content

അറിയിപ്പുകൾ

കായിക അധ്യാപകരുടെ താൽക്കാലിക നിയമനം: അപേക്ഷകൾ ക്ഷണിച്ചു

 

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സർക്കാർ സ്കൂളുകളിൽ കായിക അധ്യാപകരെ (Physical Education Teacher) കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള B.P.Ed അല്ലെങ്കിൽ M.P.Ed ആണ് യോഗ്യത. പ്രതിമാസം 15,000 രൂപ കൺസോളിഡേറ്റഡ് വേതന വ്യവസ്ഥയിൽ ഒരു അക്കാദമിക് വർഷത്തേക്കാണ് നിയമനം. യോഗ്യതാ പരിശോധനയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. പേര്, വിലാസം, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ഫോൺ നമ്പർ/ഇമെയിൽ എന്നിവ വ്യക്തമാക്കുന്ന രേഖകളും  സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഓഗസ്റ്റ് 22-ന് ഉച്ചയ്ക്ക് 1.00 മണിക്ക് മുൻപായി എറണാകുളം ജില്ലാ പഞ്ചായത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ (സിവിൽ സ്റ്റേഷൻ, കാക്കനാട് - 0484-2422227, 9447707474) അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സെക്ഷനുമായി ബന്ധപ്പെടുക.

 

പുനർദർഘാസുകൾ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള നോർത്ത് പറവൂർ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലെ വടക്കേക്കര, കോട്ടുപള്ളി, ചേന്ദമംഗലം, ഏഴിക്കര ഗ്രാമപഞ്ചായത്തുകളിലെയും നോർത്ത് പറവൂർ നഗരസഭയിലെയും 179 അങ്കണവാടികളിൽ 2026-27 വർഷത്തെ പോഷകബാല്യം പദ്ധതിപ്രകാരം മുട്ട വിതരണം ചെയ്യുന്നതിനായി  പുനർദർഘാസുകൾ ക്ഷണിച്ചു.  പൂരിപ്പിച്ച ദർഘാസുകൾ ഓഗസ്റ്റ് 24-ന് ഉച്ചയ്ക്ക് 2.00 മണി വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട പഞ്ചായത്തുകളിലെ ഐ.സി.ഡി.എസ് സൂപ്പർവൈസർമാരുമായോ നോർത്ത് പറവൂർ ഐ.സി.ഡി.എസ് ഓഫീസുമായോ പ്രവൃത്തിസമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0484-2448803, 
ഇ-മെയിൽ: svponparvur@gmail.com) 

 

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

 ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗ ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 'നെയ്‌ലിറ്റ്' (NIELIT) നടത്തുന്ന ഒരു വർഷത്തെ 'കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്' കോഴ്സിലേക്കാണ് പ്രവേശനം. നിബന്ധനകൾക്ക് വിധേയമായി വിദ്യാർത്ഥികൾക്ക് പ്രതിമാസം സ്റ്റൈപ്പൻഡും ലഭിക്കും. 30 വയസ്സിൽ താഴെ പ്രായമുള്ളവരും കുടുംബ വാർഷിക വരുമാനം 3 ലക്ഷം രൂപയിൽ താഴെയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 31-നകം എറണാകുളം കലൂർ എം.ഇ.എസ് കൾച്ചറൽ കോംപ്ലക്സിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

date