വാക്ക് ഇൻ ഇന്റർവ്യൂ
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ വയനാട് ജില്ലാ കാര്യാലയത്തിൽ സെക്ടർ കോ-ഓർഡിനേറ്റർ തസ്തികയിലെ ഒഴിവിലേക്ക് (ഒരു ഒഴിവ്) ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇതിനായുള്ള വാക്ക്-ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 8 രാവിലെ 10 ന് നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദം നേടിയ ശേഷം ഏതെങ്കിലും സ്ഥാപനത്തിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്. മാലിന്യസംസ്കരണ രംഗത്ത് പ്രവൃത്തിപരിചയമുള്ളവർക്കും വയനാട് ജില്ലക്കാരായ ഉദ്യോഗാർഥികൾക്കും മുൻഗണന ലഭിക്കും. പ്രായം 50 വയസ്സിൽ താഴെയായിരിക്കണം.
താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസൽ രേഖകളും, അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിലാസം: ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, രണ്ടാം നില, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം - 10 (വഴുതക്കാട് ചിന്മയ സ്കൂളിന് എതിർവശം). കൂടുതൽ വിവരങ്ങൾക്ക്: 0471-2724600.
പി.എൻ.എക്സ്. 3268/2026
- Log in to post comments