Skip to main content

അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

കേരളത്തിലെ 4 ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും 32 സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ സർക്കാർ സീറ്റുകളിലേയ്ക്കുമുള്ള സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്സ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ അവരുടെ അലോട്ട്മെന്റ് മെമ്മോയും പ്രോസ്പെക്ടസ് ക്ലോസ് 19-ൽ പറയുന്ന അസ്സൽ രേഖകളും സഹിതം ആഗസ്റ്റ് 18 മുതൽ 21 വൈകിട്ട് 3 നുള്ളിൽ ബന്ധപ്പെട്ട കോളേജിൽ നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം. ഫോൺ: 0471-2332120 | 0471-2338487

പി.എൻ.എക്‌സ്. 3271/2026

date