*പ്ലറ്റൂൺ വിജയികൾ *
സേനാ വിഭാഗത്തിൽ നിന്നും പരേഡിൽ മികച്ച പ്ലറ്റൂണിനുള്ള ഒന്നാം സ്ഥാനം വനം വകുപ്പും പോലീസിൻ്റെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് വിഭാഗം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എന്‍.സി.സി വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജ് ഒന്നാം സ്ഥാനവും കല്‍പ്പറ്റ എസ്.കെ.എം.ജെസ്കൂള് രണ്ടാം സ്ഥാനവും നേടി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച് എസ് ഒന്നാം സ്ഥാനവും കൽപ്പറ്റ ജി.വി.എച്ച്.എസ്.എസ് രണ്ടാമതെത്തി. സ്കൗട്ട് വിഭാഗത്തില്‍ കല്‍പ്പറ്റ ഡിപ്പോള്‍ പബ്ലിക് സ്കൂള്‍, ജി.എച്ച്.എസ്.എസ് കാക്കവയല്‍ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഗൈഡ്സ് വിഭാഗത്തില്‍ കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാമതും കൽപ്പറ്റ ജി.വി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.
2025 വർഷത്തെ സായുധസേന പതാക ഫണ്ടിലേക്ക് കൂടുതൽ തുക സമാഹരിച്ച് നൽകിയ സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സായുധ സേനാ പതാകദിന റോളിംഗ് ട്രോഫി വയനാട്എക്സൈസ് ഡിവിഷൻ ഓഫീസറും സുൽത്താൻ ബത്തേരി അസംപ്ഷൻ എച്ച്.എസ് സ്കൂൾ പ്രധാനധ്യാപകനും മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെസ്കൂള്, കണിയാമ്പറ്റ ചില്‍ഡ്രന്‍സ് ഹോം, അമ്പലവയല്‍ ജി.വി.എച്ച്.എസ് സ്കൂള്‍, മാനന്ത വാടി എമ്മാവൂസ് വില്ല സ്പെഷ്യല്‍ സ്കൂൾ വിദ്യാര്‍ത്ഥികൾ നാടന്‍പാട്ട്, വട്ടകളി,ബാന്‍ഡ് സെറ്റ് മലപ്പുലയാട്ടം എന്നിവ അവതരിപ്പിച്ചു.
- Log in to post comments