Skip to main content

അറിയിപ്പുകൾ

 

അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട അടൂരിലെ ഭാരത് ഭവൻ പ്രചാര കേന്ദ്രത്തിൽ കേരള സർക്കാരിന്റെ രണ്ടു വർഷത്തെ റഗുലർ 'ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ' (ഹിന്ദി അധ്യാപക പരിശീലനം) കോഴ്‌സിലെ ഒഴിവുള്ള മെരിറ്റ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50% മാർക്കോടെ രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടു, ഡിഗ്രി, അല്ലെങ്കിൽ എം.എ പാസായവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയിലാണ് പ്രായപരിധി. പട്ടികജാതി/പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗക്കാർക്ക് ഫീസ് ഇളവ് ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 19 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8547126028 04734-296496 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സ്‌പോട്ട് അഡ്മിഷൻ 18-ന്

കളമശ്ശേരി ഗവൺമെന്റ് ഐ.ടി.ഐയിൽ  ഒഴിവുള്ള സീറ്റുകളിലേക്ക്  ഓഗസ്റ്റ് 18-ന് രാവിലെ 8 മണിക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ടി.സി. (TC) ഉൾപ്പെടെയുള്ള എല്ലാ അസൽ സർട്ടിഫിക്കറ്റുകളുമായി  ഐ.ടി.ഐയിൽ നേരിട്ടെത്തി പങ്കെടുക്കണം . 
ഫോൺ:0484 2555505

date