അറിയിപ്പുകള്
വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം
ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
അതത് പ്രദേശങ്ങളില്‍ ജൈവവൈവിധ്യം (കാര്‍ഷിക ജൈവ വൈവിധ്യമടക്കം) നിലനിര്‍ത്തുന്നതിന് വിവിധ വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിച്ച് പരിപാലിക്കുന്നവര്‍, കാവുകള്‍, കണ്ടല്‍ക്കാടുകള്‍, ഔഷധ സസ്യങ്ങള്‍, കൃഷി തുടങ്ങിയ ജൈവവൈവിധ്യ രംഗങ്ങളില്‍ സംഭാവന നല്കിയവര് തുടങ്ങിയ കോഴിക്കോട് ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് അവാര്‍ഡിനുള്ള അര്‍ഹത സാധൂകരിക്കുന്ന കുറിപ്പും വിശദവിവരങ്ങളും ഫോട്ടോകളും സഹിതം കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ (പി.ഒ), മാത്തോട്ടം വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900.
കാവുകള്‍ക്ക് ധനസഹായം
കാവുകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്കുന്ന സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ പദ്ധതിയിലേക്ക് ദേവസ്വം, കാവുടമകള്‍, ട്രസ്റ്റുകള്‍ തുടങ്ങിയവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം www.forest.kerala.gov.in എന്ന വെബ്സൈറ്റിലെ Public interface/forms എന്ന പേജിലും മാത്തോട്ടം വനശ്രീ കോംപ്ലക്സിലെ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസിലും ലഭിക്കും. വനം വകുപ്പില്‍നിന്ന് മുമ്പ് ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. നിശ്ചിത മാതൃകയിലുള്ള അപേക്ഷ സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (വനശ്രീ), അരക്കിണര്‍ (പി.ഒ), മാത്തോട്ടം വിലാസത്തില്‍ അപേക്ഷിക്കണം. ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 0495 2416900.
ഓണക്കാല പാല് പരിശോധന ക്യാമ്പ് 20 മുതല്‍
ഓണക്കാലത്ത് മായം കലര്‍ന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയാനും ഗുണമേന്മയുള്ള പാലിന്റെ ലഭ്യത ഉറപ്പ് വരുത്താനുമായി ജില്ലാ ക്ഷീരവികസന വകുപ്പിന് കീഴിലെ പാല് ഗുണനിയന്ത്രണ
വിഭാഗം പ്രത്യേക പാല് പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ഓഗസ്റ്റ് 20 മുതല്‍ 24 വരെ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ക്വാളിറ്റി കണ്ട്രോള് ലാബില്‍ സൗജന്യമായി പരിശോധിച്ചുനല്കും. പാല് ഗുണനിലവാരത്തെ കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് ക്വാളിറ്റി കണ്ട്രോള് ലാബിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെടാം. പരിശോധനക്കായി കുറഞ്ഞത് 200 മില്ലി പാല് സാമ്പിള്‍ കൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കില്‍ പൊട്ടിക്കാതെ എത്തിക്കണം. ഫോണ്‍: 9020805221.
പ്രീ-സ്കൂളുകളില്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ വാണിമേല്‍ പഞ്ചായത്തിലുള്ള അടുപ്പില്‍ മോഡല്‍ പ്രീ-സ്കൂള്‍, നന്മണ്ട പഞ്ചായത്തില്‍ ആരംഭിക്കുന്ന കോളിയോടുമല മോഡല്‍ പ്രീ-സ്കൂള്‍ എന്നിവിടങ്ങളില്‍ ടീച്ചര്‍, ആയ, ഹെല്‍പ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗക്കാരുടെ അഭാവത്തില്‍ പട്ടികജാതിക്കാരെ പരിഗണിക്കും. പ്രായപരിധി 18-56. യോഗ്യത, ജാതി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 22ന് വൈകീട്ട് അഞ്ചിന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495-2376364
പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 18ന് കോഴിക്കോട് ഗവ. വനിതാ ഐ.ടി.ഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിക്കും. മേളയില്‍ പങ്കെടുക്കാന്‍ ജില്ലയിലെ സര്‍ക്കാര്‍, എസ്.സി.ഡി.ഡി, പ്രൈവറ്റ് ഐ.ടി.ഐകളില്‍നിന്ന് ഐ.ടി.ഐ പാസായ ട്രെയിനികളും തൊഴില്‍ സ്ഥാപനമേധാവികളും അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പോര്‍ട്ടലില്‍ (apprenticeshipindia.gov.in) രജിസ്റ്റര്‍ ചെയ്യണം. മേളയോടനുബന്ധിച്ച് വിവിധ സെക്ടറുകളില്‍ അപ്രന്റീസ് പരിശീലനത്തിനും അവസരമുണ്ടാകും. ഫോണ്‍: 0495 2370289, 9846942202, 7012911511.
ടെണ്ടര്‍ ക്ഷണിച്ചു
ബാലുശ്ശേരി ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 112 അങ്കണവാടികളില്‍ പ്രീ-സ്കൂള്‍ കിറ്റ് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ തീയതി: സെപ്റ്റംബര്‍ അഞ്ച്. വിശദവിവരങ്ങള്‍ ബാലുശ്ശേരി ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9188959864.
കൊയിലാണ്ടി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പന്തലായനി ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ അരിക്കുളം, അത്തോളി, ചേമഞ്ചേരി, മൂടാടി ഗ്രാമപഞ്ചായത്തുകളിലെ 116 അങ്കണവാടികളിലേക്ക് 2026-27ല്‍ ആഴ്ചയില്‍ 3 ദിവസം പാല്, മുട്ട എന്നിവ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ആഗസ്റ്റ് 21ന് ഉച്ചക്ക് മൂന്നുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 8281999297.
- Log in to post comments