Post Category
പച്ചമലയാളം പരീക്ഷ സംസ്ഥാനതല ഉദ്ഘാടനം
മലയാള ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനായി സാക്ഷരതാ മിഷന് പരിഷ്കരിച്ച് നടപ്പാക്കിയ പച്ചമലയാളം കോഴ്സ് രണ്ടാം ബാച്ചിന്റെ പ്രാഥമിക പരീക്ഷയുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് മാനാഞ്ചിറ ജി.ടി.ടി.ഐ സ്കൂളില്‍ പഠിതാവിന് ചോദ്യപേപ്പര്‍ നല്കി സംസ്ഥാന സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. എ.പി അഹമ്മദുല്‍ കബീര്‍ നിര്‍വഹിച്ചു. സാക്ഷരതാ മിഷന് ജില്ലാ കോഓഡിനേറ്റര്‍ പി.എന്‍ ബാബു അധ്യക്ഷത വഹിച്ചു. മലയാള ഭാഷാ വിദഗ്ധന്‍ ഡോ. എസ് പ്രദീപ്, പച്ചമലയാളം അധ്യാപിക ഗായത്രി, ചിത്രാദേവി, ഷെമിത കുമാരി എന്നിവര്‍ സംബന്ധിച്ചു. സംസ്ഥാനത്ത് 350ലധികം പഠിതാക്കളാണ് പച്ചമലയാളം പരീക്ഷ എഴുതിയത്.
date
- Log in to post comments