Skip to main content

സ്വാതന്ത്ര്യ ദിന ആഘോഷം

രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന്  ശനിയാഴ്ച ആലപ്പുഴ ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടിൽ  നടക്കുന്ന ജില്ലാതല ആഘോഷത്തില്‍ രാവിലെ ഒമ്പതിന് എക്സൈസ്-സഹകരണ വകുപ്പുമന്ത്രി എം.ലിജു ദേശീയപതാക ഉയര്‍ത്തും.   
പരേഡില്‍ പൊലീസ്, എക്‌സൈസ്, എന്‍സിസിയുടെ വിവിധ വിഭാഗങ്ങള്‍, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, റെഡ്‌ക്രോസ്, എസ് പിസി തുടങ്ങിയ വിഭാഗങ്ങളുടെ 13 പ്ലാറ്റൂണുകള്‍ അണിനിരക്കും.
രാവിലെ 8.40 ന് പരേഡ് ബേസ് ലൈനില്‍ അണിനിരക്കും.

date