സിവിൽ സപ്ലൈസ് വകുപ്പിൽ താത്കാലിക ഒഴിവുകൾ
അവശ്യസാധനങ്ങളുടെ വിലനിരീക്ഷണത്തിനായി സിവിൽ സപ്ലൈസ് വകുപ്പ് വിവിധ താത്കാലിക തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു റിസർച്ച് ഓഫീസർ, ഒരു റിസർച്ച് അസിസ്റ്റന്റ്, 14 ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ എന്നിവരെയാണ് നിയമിക്കുന്നത്. ഏഴ് മാസത്തേക്കാണ് നിയമനം. റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റന്റ് തസ്തികകൾക്ക് ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്സ് എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. റിസർച്ച് ഓഫീസർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയവും വേണം. ഡാറ്റാ എൻട്രി ഓപ്പറേറ്റർക്ക് ഏതെങ്കിലും ബിരുദവും സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിസിഎയും ആവശ്യമാണ്. പ്രായപരിധി 40 വയസ്സ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 22. നിശ്ചിത മാതൃകയിലുള്ള അപേക്ഷ രജിസ്റ്റേർഡ് പോസ്റ്റ്/ സ്പീഡ് പോസ്റ്റ് മുഖേന കമ്മീഷണർ, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്‌സ് കമ്മീഷണറേറ്റ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ നൽകണം. ഫോൺ: 0471-2322155.
പി.എൻ.എക്‌സ്. 3280/2026
- Log in to post comments