Skip to main content

* കുടുംബശ്രീ ജില്ലാതല ഓണം വിപണനമേളയ്ക്ക് ഇന്ന് (ഓഗസ്റ്റ് 18) കളക്ടറേറ്റ് അങ്കണത്തിൽ തുടക്കമാകും*

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഓണം വിപണനമേളയ്ക്ക് ഓഗസ്റ്റ് 18-ന് കളക്ടറേറ്റ് അങ്കണത്തിൽ തുടക്കമാകും. രാവിലെ 11.00-ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് മേള ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 18 മുതൽ 22 വരെ അഞ്ച് ദിവസങ്ങളിലായിട്ടാണ് വിപണനമേള സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് എല്ലാ ദിവസവും രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പ്രവേശനം ഉണ്ടായിരിക്കും. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങുന്നതിനുള്ള സൗകര്യം മേളയിൽ ഒരുക്കിയിട്ടുണ്ട്.

date