Skip to main content

*പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സൗജന്യ കമ്പ്യൂട്ടർ കോഴ്‌സുകൾ: ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം*

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള 'നയലിറ്റ്' നടത്തുന്ന കമ്പ്യൂട്ടർ കോഴ്‌സിലേക്കാണ് പ്രവേശനം നൽകുന്നത്.

ഒരു വർഷത്തെ 'കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്' എന്ന കോഴ്‌സിന് നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1,000 രൂപ സ്റ്റൈപ്പൻഡും ലഭിക്കും. 30 വയസിൽ താഴെ പ്രായവും പ്രതിവർഷ വരുമാനം മൂന്ന് ലക്ഷത്തിൽ താഴെയുമുള്ള പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 31-നകം എറണാകുളം കലൂർ എ.എം.എസ്. കൾച്ചറൽ കോംപ്ലക്‌സിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0484 2971400, 8590605259.

 

date