Skip to main content

പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത്: ജില്ലയില്‍ തീര്‍പ്പാക്കിയത് 208 പരാതികള്‍

സംസ്ഥാന പട്ടികജാതി- പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും അഗളിയിലും നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ച 43 കേസുകളില്‍ 34 എണ്ണം തീര്‍പ്പാക്കി. 11 എണ്ണം മാറ്റിവച്ചു. ഇതോടെ പാലക്കാട് ജില്ലയില്‍ ഇതുവരെ ആറ് അദാലത്തുകളിലായി 272 പരാതികള്‍ പരിഗണിച്ചതില്‍ 208 എണ്ണവും തീര്‍പ്പാക്കിയതായി കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ അറിയിച്ചു.

പൊലിസ്, റവന്യൂ, പട്ടികജാതി/ പട്ടികവര്‍ഗം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്. പാലക്കാട് ഗവ. മെഡിക്കല്‍ കോളജ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി. പട്ടികജാതി വികസന വകുപ്പിന് കീഴിലെ മെഡിക്കല്‍ കോളജ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിശദപഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗം അഡ്വ. സേതു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കമ്മീഷന്‍ അംഗം ടി.കെ. വാസുവിന്റെ നേതൃത്വത്തിലായിരുന്നു അഗളി മിനി സിവില്‍ സ്റ്റേഷനില്‍ അദാലത്ത് നടത്തിയത്.

date