Skip to main content

മീശപ്പുലിമലയിലേക്കും റാണിപുരത്തേക്കും  ട്രക്കിങ്ങ് ക്യാമ്പുകൾ :അപേക്ഷകൾ ക്ഷണിച്ചു

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോർഡ് ദേശീയ സാഹസിക അക്കാദമിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ എട്ട് ചൊവ്വാഴ്ച കാസർകോട് റാണിപുരത്തും സെപ്റ്റംബർ 16, 17 തീയതികളിലായി ഇടുക്കി ജില്ലയിലെ മീശപ്പുലിമലയിലേക്കും സംഘടിപ്പിക്കുന്ന ട്രക്കിങ്ങ് ക്യാമ്പിലേക്ക് 15 നും 35 നും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  റാണിപുരത്തെ ട്രക്കിങ്ങ് ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ രണ്ടിനു മുൻപായും, മീശപ്പുലി മലയിലെ ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ സെപ്റ്റംബർ 8 ന് മുൻപ് alpydyc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. ഫോൺ 9847133866, 9895314639. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർ 1,000/- രൂപ രജിസ്‌ട്രേഷൻ ഫീസായി നൽകണം.

date