Post Category
മുനിസിപ്പാലിറ്റികളുടെ പ്രതിനിധിയെ തിരഞ്ഞെടുത്തു
ജില്ലാ ആസൂത്രണസമിതിയിലേയ്ക്ക് ജില്ലയിലെ മുന്‍സിപ്പാലിറ്റികളുടെ പ്രതിനിധിയെ തിരഞ്ഞെടുത്തു. ജില്ലയിലെ പരവൂര്‍, പുനലൂര്‍, കൊട്ടരക്കര, കരുനാഗപ്പള്ളി മുന്‍സിപ്പാലിറ്റികളിലെ അംഗങ്ങളില്‍ നിന്നാണ് ആസൂത്രണസമിതിയിലേക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുത്തത്. രണ്ടു നോമിനേഷനുകളാണ് ലഭിച്ചത്; പുനലൂര്‍ ഡിവിഷന് കൗണ്‍സിലര്‍മാരായ എം എം രാജഗോപാല്‍, ജി ജി ജയപ്രകാശ്.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ എം എം രാജഗോപാല്‍ 67 വോട്ടുകളും ജി ജി ജയപ്രകാശ് 41 വോട്ടുകളും നേടി. എം എം രാജഗോപാലിനെ ആസൂത്രണസമിതിയിലേക്ക് തിരഞ്ഞെടുത്തതായി ജില്ലാ കലക്ടര്‍ ആനി ജൂല തോമസ് അറിയിച്ചു
date
- Log in to post comments