ശാസ്താംകോട്ട പോസ്റ്റ് ഓഫീസ് അറിയിപ്പ്
ശാസ്താംകോട്ട പോസ്റ്റ് ഓഫീസില്‍ 2023-2025 കാലഘട്ടത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിന്റെ ഭാഗമായി എല്ലാവിധ സേവിങ്സ് അക്കൗണ്ടുകളുടെയും പരിശോധന തുടരുന്നു. ഏതെങ്കിലും അക്കൗണ്ടുകള്‍ ഇതുവരെയും പരിശോധനക്ക് വിധേയമായില്ലായെങ്കില് അത്തരം പാസ്സ്ബുക്കുകള്‍ ഓഗസ്റ്റ് 31 നകം ശാസ്താംകോട്ട പോസ്റ്റ് ഓഫീസില്‍ നേരിട്ട് ഹാജരാക്കി കൃത്യത ഉറപ്പാക്കണം. 2025 ഏപ്രില്‍ മാസത്തിനു ശേഷം ഇടപാടുകള്‍ നടക്കാത്ത പാസ്സ്ബുക്കുകളും പരിശോധിക്കണം. ശാസ്താംകോട്ട അല്ലാതെ മറ്റ് പോസ്റ്റോഫീസുകളിലാണ് പാസ്ബുക്ക് പരിശോധന നടത്തുന്നതെങ്കില്‍ അക്കൗണ്ട് നമ്പര്‍ തങ്ങളുടെതാണെന്നു കമ്പ്യൂട്ടര്‍ ലെഡ്ജര്‍ കോപ്പി വാങ്ങി ഉറപ്പാക്കണം. അല്ലാത്ത പക്ഷം പൊതുജനങ്ങളില്‍ നിന്ന് മറ്റു പരാതികളില്ല എന്ന് കണക്കാക്കും. ഇടപാടുകാര്‍ പോസ്റ്റ് ഓഫീസില്‍ നിക്ഷേപിച്ചിരിക്കുന്ന തുക സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്ന് പത്തനംതിട്ട ഡിവിഷന് തപാല്‍ സൂപ്രണ്ട് അറിയിച്ചു.
- Log in to post comments