Post Category
ഓണക്കാലപാല് ഗുണനിലവാര പരിശോധന
ക്ഷീരവികസന വകുപ്പ് ഓണക്കാലപാല് ഗുണനിലവാര പരിശോധനയ്ക്കായി മുണ്ടയ്ക്കല്‍ ജില്ലാ ക്വാളിറ്റി കണ്ട്രോള് ഓഫീസില്‍ ആരംഭിക്കുന്ന ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 20-ന് രാവിലെ 10ന് ജില്ലാ കലക്ടര്‍ ആനി ജൂലാ തോമസ് നിര്‍വഹിക്കും. ഓഗസ്റ്റ് 20 മുതല്‍ 24 വരെയാണ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പാല് സാമ്പിളുകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യമുണ്ട്. പാലിന്റെ ഗുണനിലവാരം, മായം ചേര്‍ക്കല്‍, പാലുല്‍പ്പന്നങ്ങളുടെ ഗുണമേ• എന്നിവ സംബന്ധിച്ച ആവശ്യമായ വിവരങ്ങളും നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക് ലഭിക്കും. ഫോണ്‍: 9207506388.
date
- Log in to post comments