ഹാരിസൺ മലയാളം ലിമിറ്റഡിലെ തൊഴിലാളികൾക്ക് 10 ശതമാനം ബോണസ് ഓഗസ്റ്റ് 22നകം വിതരണം ചെയ്യും
ഹാരിസൺ മലയാളം പ്രൈവറ്റ് ലിമിറ്റഡിലെ തൊഴിലാളികൾക്ക് 2025-26 വർഷത്തെ ബോണസ് 10 ശതമാനമായി നിശ്ചയിച്ച് ധാരണയായി. 8.33 ശതമാനം ബോണസും 1.67 ശതമാനം എക്സ്ഗ്രേഷ്യയും ഉൾപ്പെടെയാണ് ആകെ 10 ശതമാനം തുക നൽകുന്നത്. തുക ഓഗസ്റ്റ് 22നകം തൊഴിലാളികൾക്ക് വിതരണം ചെയ്യും.
തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ സമർപ്പിച്ച ഡിമാൻഡ് നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് ബോണസ് സംബന്ധിച്ച് ചർച്ച നടന്നത്.
അഡീഷണൽ ലേബർ കമ്മീഷണർ (ഐ.ആർ.) ബിച്ചു ബാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വ്യവസ്ഥകൾ അംഗീകരിച്ച് പ്രതിനിധികൾ ധാരണ പത്രത്തിൽ ഒപ്പുവച്ചത്.
തൊഴിലുടമകളെ പ്രതിനിധീകരിച്ച് ബിജു പണിക്കർ, അനീഷ് ബി. എസ്., ആനന്ദ് ജയകുമാർ, വിനോദ് കുമാർ, അമൽ വി. ദേവ് എന്നിവരും തൊഴിലാളി പ്രതിനിധികളായി അജയപ്രസാദ് എം.എൽ.എ. (എ.ഐ.ടി.യു.സി), എ. കെ. മണി (ഐ.എൻ.ടി.യു.സി), ബി. സുരേഷ് ബാബു (ഐ.എൻ.ടി.യു.സി), ഹരികുമാർ പൂതങ്കര (ഐ.എൻ.ടി.യു.സി), കെ. കെ. ജയചന്ദ്രൻ (സി.ഐ.ടി.യു), എസ്. ജയമോഹൻ (സി.ഐ.ടി.യു), എച്ച്. രാജീവൻ (എ.ഐ.ടി.യു.സി), എസ്. നവമണി (എ.ഐ.ടി.യു.സി), ബി. വിജയൻ (ബി.എം.എസ്), ടി. ഹംസ (എസ്.ടി.യു) എന്നിവരും പങ്കെടുത്തു.
പി.എൻ.എക്‌സ്. 3309/2026
- Log in to post comments