Post Category
സദ്ഭാവനാദിനം ആചരിച്ചു
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് സംസ്ഥാനത്ത് സദ്ഭാവനാദിനം ആചരിച്ചു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ ബിജു ജീവനക്കാർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്തു. ദേശീയ ഐക്യവും പരസ്പര സ്‌നേഹവും വളർത്തുകയും അക്രമമാർഗങ്ങൾ ഒഴിവാക്കുകയും, ഭാഷ, മതം, ദേശം എന്നിവയുടെ പേരിലുള്ള വ്യത്യാസങ്ങൾ മറന്ന് സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുകയുമാണ് ദിനാചരണത്തിന്റെ ലക്ഷ്യം.
പി.എൻ.എക്‌സ്. 3341/2026
date
- Log in to post comments