Post Category
സംസ്ഥാന വയോസേവന അവാർഡിന് നോമിനേഷനുകൾ ക്ഷണിച്ചു
വയോജന മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ / സ്ഥാപനങ്ങൾ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, മികച്ച വൃദ്ധ സദനം / സായംപ്രഭാ ഹോം എന്നിവയ്ക്കും സംസ്ഥാന സർക്കാർ സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള “സംസ്ഥാന വയോസേവന അവാർഡ് 2026” ന് നോമിനേഷനുകൾ ക്ഷണിച്ചു. ഓരോ വിഭാഗത്തിലുമുള്ള നിർദിഷ്ട മാനദണ്ഡ പ്രകാരമാണ് നോമിനേഷനുകൾ സമർപ്പിക്കേണ്ടത്. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ, മെയിന്റനൻസ് ട്രൈബ്യൂണൽ എന്നീ വിഭാഗങ്ങളിലുള്ളവ സാമൂഹ്യനീതി ഡയറക്ടർക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ച്. അവാർഡ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സാമൂഹ്യനീതി ഡയറക്ടറേറ്റ്/ ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ 0477 2253870
date
- Log in to post comments