Skip to main content

വിബി-ജി റാംജി തൊഴിലാളിയുടെ രോഗകാരണം പറഞ്ഞ് തൊഴിൽ നിഷേധിക്കുവാൻ പാടില്ല : ഓംബുഡ്‌‌സ്പേഴ്‌സൺ

 
ചേപ്പാട് ഗ്രാമപഞ്ചായത്തിൽ വിബി-ജി റാംജി തൊഴിലാളിയായ പൊടിയമ്മയ്ക്ക് ഭാവിയിൽ തൊഴിൽ നൽകണമെങ്കിൽ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ചേപ്പാട് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം നിയമ വിരുദ്ധമായതിനാൽ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും നിയമ വിരുദ്ധമായി തീരുമാനമെടുത്ത പഞ്ചായത്ത് കമ്മിറ്റി, സെക്രട്ടറി, ബ്ലോക്ക് പ്രോഗ്രാം ആഫീസർ എന്നിവരെ ശാസിച്ചുകൊണ്ടും ആലപ്പുഴ ഓംബുഡ്‌‌സ്പേഴ്‌സൺ എം.എസ്.അബ്‌ദുൾകലാം ആസാദ് ഉത്തരവായി.

 2024 നവംബർ ഏഴിന് ജോലിസ്ഥലത്ത് വച്ചുണ്ടായ അവശതയെ തുടർന്നുള്ള ചികിത്സാചെലവുകൾ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി ഗ്രാമപഞ്ചായത്തിനെ സമീപിച്ച പൊടിയമ്മയ്ക്ക് അർഹമായ തുക അനുവദിച്ചുകൊണ്ടും ഭാവിയിൽ തൊഴിൽ നൽകണമെങ്കിൽ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള തീരുമാനം എടുത്തു. വിബി-ജി റാംജി നിയമപ്രകാരം പഞ്ചായത്തും തൊഴിലാളിയും തമ്മിൽ തൊഴിലുടമ- തൊഴിലാളി ബന്ധമല്ല മറിച്ച് പഞ്ചായത്ത് തൊഴിലാളിയുടെ തൊഴിൽ അവകാശം നടപ്പാക്കുന്നതിനുള്ള ഒരു സഹായ ഹസ്തം മാത്രമാണെന്നും ഓംബുഡ്‌‌‌സ്പേഴ്സൺ ഉത്തരവിൽ വിശദീകരിച്ചു.

date