Skip to main content

റെഡ് റൺ മിനിമാരത്തൺ: ക്രിസ്റ്റി തനീഷും ആവണിബാബുവും ജേതാക്കൾ

എച്ച്.ഐ.വി./എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി 17 മുതൽ 24  വരെ വയസ്സുള്ള കോളേജ് വിദ്യാർഥികൾക്കായി കേരള സ്റ്റേറ്റ് എയ്ഡ്സ്  കൺട്രോൾ സൊസൈറ്റി ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ  ജില്ലാതല റെഡ് റൺ മിനി മാരത്തോൺ (അഞ്ച് കിലോമീറ്റർ)  സംഘടിപ്പിച്ചു. 

മത്സരത്തിൽ ആൺകുട്ടികളിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ക്രിസ്റ്റി തനീഷും പെൺകുട്ടികളിൽ അമ്പലപ്പുഴ ഗവ. കോളേജിലെ ആവണി ബാബുവും ജേതാക്കളായി. ആൺകുട്ടികളിൽ എസ് സെയിദ് മുഹമ്മദ് (ഗവ. കോളേജ്, അമ്പലപ്പുഴ), അഭിരാം യു. പി (യു.ഐ.ടി, കരുവാറ്റ) എന്നിവരും പെൺകുട്ടികളിൽ സി ആർ ഗൗരി (എസ്.ഡി. കോളേജ് ആലപ്പുഴ), അനുപമ രഞ്ജിത്ത് (എസ്.ഡി. കോളേജ്, ആലപ്പുഴ) എന്നിവരും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. പവർ ഹൗസ് പാലത്തിന്‌ പടിഞ്ഞാറുവശത്ത് ജില്ല പോലീസ് മേധാവി ടി കെ   വിഷ്ണു പ്രദീപ് മത്സരം ഫ്ലാഗ് ഓഫ് ചെയ്തു.  ഡെപ്യൂട്ടി ജില്ല മെഡിക്കൽ ഓഫിസർമാരായ ഡോ. എസ് ആർ ദിലീപ് കുമാർ, ഡോ. എം. അനന്ത്, ഡോ. കെ അനൂപ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ  ഡോ. എസ് ലക്ഷ്മി എന്നിവർ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.  ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർമാരായ ഡോ. ചിത്ര ഐ, ഡോ. സേതുനാഥ് ആർ എന്നിവർ പങ്കെടുത്തു. ആൺ-പെൺ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 5000,4000,3000 രൂപ വീതം സമ്മാനമായി നൽകും

date