Skip to main content

*മലപ്പുറം ഗവ. കോളേജ് : ബി.എ ഇംഗ്ലീഷ്, ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു*

മലപ്പുറം ഗവ. കോളേജിൽ 2026-27 അക്കാദമിക വർഷത്തിലേക്ക് പുതിയതായി അനുവദിച്ച ബി.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (ഹോണേഴ്സ്), ബി.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് വിത്ത് ഡാറ്റാ സയൻസ് (ഹോണേഴ്സ്) എന്നീ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ക്യാപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും സഹിതം ഓഗസ്ത് 22 മുതൽ 29 വൈകിട്ട് നാല് വരെയുള്ള പ്രവൃത്തിദിനങ്ങളിൽ കോളേജ് ഓഫീസിലോ വെബ്‌സൈറ്റ് മുഖേനയോ അപേക്ഷിക്കാം. റാങ്ക് ലിസ്റ്റ് ഓഗസ്ത് 31-ന് പ്രസിദ്ധീകരിക്കും. പ്രവേശന നടപടികൾ സെപ്റ്റംബർ ഒന്ന് മുതൽ കോളേജിൽ നടത്തുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

date