Post Category
പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സ്: ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നിർബന്ധം
2026-27 ലെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി. കോഴ്‌സിൽ കേരളത്തിലെ ഗവൺമെന്റ് ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേയ്ക്കും, സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50% സർക്കാർ സീറ്റുകളിലേയ്ക്കും പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. ഓൺലൈൻ ഓപ്ഷൻ കൺഫർമേഷനെ തുടർന്ന് വിദ്യാർത്ഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷൻ പുന.ക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov.in ൽ സൗകര്യം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2332120, 0471-2338487.
പി.എൻ.എക്‌സ്. 3398/2026
date
- Log in to post comments