Post Category
മന്ത്രി എത്തി, പാട്ടോണം ആസ്വദിച്ച് മടങ്ങി
കനത്ത മഴയെപ്പോലും അവഗണിച്ച് നിശാഗന്ധി വേദിയിൽ ജൻസിയെ ഇളക്കിമറിച്ച് സൂരജ് സന്തോഷും നിത്യ മാമനും ചേർന്നൊരുക്കിയ 'പാട്ടോണം' അരങ്ങേറി. കൃഷിമന്ത്രി ടി സിദ്ദിഖും പരിപാടി ആസ്വദിക്കാൻ എത്തിയിരുന്നു. 'ആലായാൽ തറ വേണം', 'അക്കാണും മാമലയൊന്നും' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെ സദസ്സിനെ ആവേശത്തിലാഴ്ത്തിയാണ് സൂരജ് സന്തോഷ് കാണികളുടെ ഹൃദയം കീഴടക്കിയത് .
'നീ ഹിമമഴയായ്...' എന്ന ഗാനത്തിലൂടെ തുടക്കത്തിലേ കുളിരണിയിച്ച നിത്യ മാമൻ 'കുട്ടികുട്ടി പൂവേ', 'ഉനക്കും എനക്കും', 'രാര വേണു...' തുടങ്ങിയ പ്രശസ്ത ഗാനങ്ങളും ആലപിച്ചു.
date
- Log in to post comments