Post Category
വെറൈറ്റി ബാഗുകൾ സ്വന്തമാക്കാം; കൂടെ അല്പം കരുതലുമാകാം
ഓണത്തിന് വെറൈറ്റി ബാഗുകൾ സ്വന്തമാക്കാൻ കനകക്കുന്നിലേക്ക് പോന്നോളൂ. ഭിന്നശേഷിക്കാർ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ' ഡബ്ലിയു എൽ എഫ് എൽ ഒ '' ( വിത്ത് ലവ് ഫോർ ലവ്ഡ് വൺസ് ) സ്റ്റാൾ വലിയ ജനശ്രദ്ധയാണ് നേടുന്നത്. കേന്ദ്ര ലേബർ ആൻഡ് എംപ്ലോയ്മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ ഡിഫ്രന്റ്ലി ഏബിൾഡ് ആണ് ഈ സംരംഭത്തിന് പിന്നിൽ.
ജൂട്ട്, കോട്ടൺ, കാൻവാസ് എന്നിവയിൽ തയ്യാറാക്കിയ പരിസ്ഥിതി സൗഹൃദ ബാഗുകളുടെ വൻ ശേഖരമാണ് ഇവിടെയൊരുക്കിയിരിക്കുന്നത്. വിവിധ വലിപ്പത്തിലും ആകർഷകമായ ഡിസൈനുകളിലുമുള്ള ആയിരത്തോളം ബാഗുകൾക്ക് പുറമെ പെൻസിൽ ബോക്സുകൾ, ഫയലുകൾ എന്നിവയും ലഭ്യമാണ്. 50 രൂപ മുതൽ 2,000 രൂപ വരെയുള്ള സാധനങ്ങൾ ലഭ്യമാണ്.
ഭിന്നശേഷിക്കാർക്കൊപ്പം സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സ്ത്രീകളും പുരുഷന്മാരും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.
date
- Log in to post comments