കുന്നത്തൂർ എം എൽ എ ഉല്ലാസ് കോവൂരിന്റെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു
കുന്നത്തൂർ നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പരാതികൾക്കും ആവശ്യങ്ങൾക്കും നേരിട്ട് പരിഹാരം കാണുന്നതിനും മണ്ഡലത്തിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഉല്ലാസ് കോവൂർ എം എൽ എ യുടെ മണ്ഡലം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഭരണിക്കാവ് - ശാസ്താംകോട്ട റോഡിന് സമീപം സജ്ജീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു. ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി.
വികസന പിന്നാക്കാവസ്ഥയിലായിരുന്ന കുന്നത്തൂരിനെ അഞ്ച് വർഷം കൊണ്ട് മുൻനിരയിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഷിബു ബേബി ജോൺ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.
ബജറ്റിൽ വിട്ടുപോയ ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനം അടക്കമുള്ള പദ്ധതികൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി അനുമതി വാങ്ങിയെടുക്കാൻ എം എൽ എയ്ക്ക് സാധിച്ചതായും, ലോകത്തുണ്ടാകുന്ന സാങ്കേതിക-തൊഴിൽ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ എം പിമാരായ എൻ കെ പ്രേമചന്ദ്രൻ , കൊടിക്കുന്നിൽ സുരേഷ്, വിവിധ കോൺഗ്രസ് - ആർ എസ് പി നേതാക്കൾ സന്നിഹിതരായി.
- Log in to post comments