Post Category
അറിയിപ്പുകള്
അവകാശികളില്ലാത്ത വാഹനങ്ങള്‍ ഇ-ലേലം ചെയ്യും
കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ സൂക്ഷിച്ച വാഹനങ്ങളുടെ അവകാശികളുണ്ടെങ്കില്‍ 30 ദിവസത്തിനകം രേഖകളുമായി അതത് സ്റ്റേഷന് ഹൗസ് ഓഫീസറെ സമീപിച്ച് നിയമാനുസൃതം ഏറ്റെടുക്കണമെന്നും അല്ലാത്തവ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
സ്പോട്ട് അഡ്മിഷന്
കോഴിക്കോട് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നാളെ (ഓഗസ്റ്റ് 29) സ്പോട്ട് അഡ്മിഷന് നടത്തും. ആവശ്യമായ രേഖകളുമായി രാവിലെ 11ന് മുമ്പ് നേരിട്ടെത്തണം. ഫോണ്‍: 9446696407.
date
- Log in to post comments