അറിയിപ്പുകൾ
വനമിത്ര പുരസ്കാരം അപേക്ഷ ക്ഷണിച്ചു
വനംവകുപ്പിന്റെ 2026-ലെ വനമിത്ര പുരസ്കാരത്തിന് എറണാകുളം ജില്ലയിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സാമൂഹ്യ വനവൽക്കരണം, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾ, സന്നദ്ധ സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുന്നത്. 25,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം. അർഹരായവർ തങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ തെളിയിക്കുന്ന രേഖകൾ സഹിതം 2026 സെപ്റ്റംബർ 10-നകം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 04842344761
കാവ് പുനരുദ്ധാരണ പദ്ധതി അപേക്ഷ ക്ഷണിച്ചു
വനം വകുപ്പിന്റെ കാവ് പുനരുദ്ധാരണ പദ്ധതി 2026-ന്റെ ഭാഗമായി എറണാകുളം ജില്ലയിലെ കാവുകൾ സംരക്ഷിക്കുന്നതിന് ഉടമസ്ഥരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന കാവുകൾക്ക് ജൈവവൈവിധ്യ സംരക്ഷണം, അപൂർവ്വ തദ്ദേശീയ സസ്യങ്ങൾ നട്ടുപിടിപ്പിക്കൽ, കുളങ്ങൾ ശുദ്ധീകരിക്കൽ, ജന്തുജീവികളെ സംരക്ഷിക്കൽ, ജൈവവേലി നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം നൽകും. മുൻവർഷങ്ങളിൽ സഹായധനം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. താല്പര്യമുള്ള ഉടമസ്ഥർ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ, വിസ്തൃതി, ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളുടെ പ്രൊപ്പോസൽ/റിപ്പോർട്ട് എന്നിവ സഹിതം 2026 സെപ്റ്റംബർ 10-ന് മുൻപായി ഇടപ്പള്ളി മണിമല റോഡിലുള്ള എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
ഫോൺ: 04842344761
സ്പോട്ട് അഡ്മിഷൻ
കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് .ഓഗസ്റ്റ് 31-ന് ഐ.ടി.ഐയിൽ വെച്ച് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. മുൻപ് അപേക്ഷ സമർപ്പിച്ചവർക്കും ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ടി.സി, മറ്റ് അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്. ഫോൺ: 0484 2555505
കരാർ നിയമനം
എറണാകുളം മഹാരാജാസ് കോളേജിലെ പരീക്ഷ കൺട്രോളർ ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
അംഗീകൃത സർവകലാശാലാ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനവും( രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം) ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കും,
പ്ലസ് ടു അല്ലെങ്കിൽ തതുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും (രണ്ടു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം )ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31-ന് രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി കോളേജ് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
- Log in to post comments